'അച്ഛൻ സൈന്യത്തിൽ മാത്രമല്ല ഇന്ത്യൻ റെയിൽവേയിലും ജോലി ചെയ്തിട്ടുണ്ട്'; ട്രോളുകൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ 

MARCH 22, 2026, 10:12 PM

തിരുവനന്തപുരം: തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ സന്ദീപ് വാര്യർ, അച്ഛൻ ഗോവിന്ദ വാര്യരുടെ ജോലി സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്ത്. അച്ഛൻ ഗോവിന്ദ വാര്യർ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല, വിദേശകാര്യ വകുപ്പിലും തുടർന്ന് ഇന്ത്യൻ റെയിൽവേയിലും ജോലി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് വിശദീകരണം.

1962, 1965, 1971 യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സിഗ്നൽ കോറിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്നും ബംഗ്ലാദേശ് വിമോചനസമയത്ത് ധാക്കയിൽ ഉണ്ടായിരുന്നുവെന്നും സന്ദീപ് വാര്യർ കുറിച്ചു. യുദ്ധ മെഡലുകളും സർട്ടിഫിക്കറ്റുകളും വീട്ടിൽ അഭിമാനത്തോടെ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഡൽഹിയിലെ വിദേശകാര്യ വകുപ്പിൽ ജോലി ചെയ്തതിനു പിന്നാലെ ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററായി ചേർന്നുവെന്നും സർവീസിനിടെ അപകടങ്ങളില്ലാതെ മികച്ച സേവനം കാഴ്ചവെച്ചതിന് അംഗീകാരവും ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

രാഷ്ട്രീയ എതിരാളികളെ വിമർശിച്ചുകൊണ്ട്, “മെറിറ്റിൽ ജോലി നേടിയവരെ കാണുമ്പോൾ അത്ഭുതപ്പെടുന്നത് സ്വാഭാവികമാണ്” എന്ന പരിഹാസവും സന്ദീപ് വാര്യർ ഉന്നയിച്ചു. തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് ചൂട് കൂടുന്നതിനിടെ വ്യക്തിഹത്യയും നുണപ്രചാരണവും ശക്തമാകുമെന്ന് അറിയാമെന്നും, അതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam