സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി; അസമിലെ ബിജെപി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു

MARCH 22, 2026, 10:03 PM

ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്‌ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

ഹാഫ്‌ളോംഗ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് നന്ദിത. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി നന്ദിതയെ അല്ല നിയോഗിച്ചത്. പുതുമുഖമായ രുപാലി ലംഗ്താസയെയാണ്. ഇതോടെയാണ് നന്ദിത ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം, അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ലബിശ്വ ശര്‍മ്മ ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തി കണ്ടിരുന്നു.എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. 19 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam