കൊൽക്കത്ത: വോട്ടർമാരുടെ മനസ്സു കീഴടക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിച്ച് സ്ഥാനാർഥികൾ രംഗത്ത്. പശ്ചിമ ബംഗാളിലെ ദബ്‌രാജ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ അനൂപ് കുമാർ സാഹ വോട്ടർമാരുടെ താടി വടിച്ച് നൽകിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രചാരണത്തിനിടെ വോട്ടർമാരിലേക്ക് നേരിട്ട് എത്താൻ നടത്തിയ ഈ നീക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ടിനായി സ്ഥാനാർഥികൾ എന്തെല്ലാം വഴികളാണ് തേടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ എത്തുന്നത്.
അതേസമയം, മറ്റൊരു ബിജെപി സ്ഥാനാർഥിയായ ഡോ. ഷർവാധാ മുഖർജിയും വ്യത്യസ്ത പ്രചാരണ രീതിയുമായി രംഗത്തെത്തി. ബിദാൻനഗർ മാർക്കറ്റിൽ മീൻ കൈയിൽ പിടിച്ചുകൊണ്ടാണ് അവർ പ്രചാരണം നടത്തിയത്. ബംഗാളിന്റെ സംസ്കാരത്തിന്റെ ഭാഗമായ മത്സ്യവിഭവങ്ങൾ നിരോധിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കാനായിരുന്നു ഈ നീക്കം.
ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപൂർ എന്നീ മണ്ഡലങ്ങളിൽ മത്സരിക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിലും ശക്തമായ പോരാട്ടം പ്രതീക്ഷിക്കപ്പെടുന്നു. 294 അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
