ഷിക്കാഗോ സെന്റ് മേരീസിൽ വിമൻസ് മിനിസ്ട്രി പ്രവർത്തനോദ്ഘാടനം

MARCH 22, 2026, 11:08 PM

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോദ്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു.

മാർച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണു പ്രവർത്തനോദ്ഘാടനം നടത്തിയത്.

വികാരി ഫാ. സിജു മുടക്കോടിൽ, ഫാ, അനീഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കോ-ഓർഡിനേറ്റർ ജയ കുളങ്ങര സ്വാഗതം ആശംശിച്ചു. തുടർന്ന് വിമൻസ് മിനിസ്ട്രിയുടെ വരും വർഷങ്ങളിലെ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ഫാ. സിജു മുടക്കോടിൽ നിലവിളക്ക് കൊളുത്തി പ്രവർത്തനോദ്ഘാടനം നടത്തി.

vachakam
vachakam
vachakam


വിമൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം കോർഡിനേറ്റർസ്, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, പാരിഷ് എക്‌സിക്യൂട്ടീവ്, സി. സിൽവേരിയൂസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
തുടർന്ന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യേശുവും സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം സെയിന്റ് ആൻസ് ഹയർ സെക്കന്ററി സ്‌കൂൾ മുൻ പ്രിൻസിപ്പലും സാമൂഹ്യ പ്രവർത്തകയുമായ ജെസ്സി തോട്ടിച്ചിറ ക്ലാസ്സെടുത്തു.

കോ-ഓർഡിനേറ്റർ റെജിമോൾ വല്ലൂർ മുഖ്യപ്രഭാഷകയെ സദസ്സിനു പരിചയപ്പെടുത്തി. കോ-ഓർഡിനേറ്റർ ലിസ്സി മുല്ലപ്പള്ളി പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam


തുടർന് ആന്റണി വള്ളൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

റോയി ചേലമലയിൽ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam