നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; യുഡിഎഫിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാൻ വെൽഫെയർ പാർട്ടി

MARCH 22, 2026, 10:43 PM

കോഴിക്കോട്: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ നിർത്തില്ലെന്ന് റിപ്പോർട്ട്. പകരം എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണക്കാനാണ് പാർട്ടിയുടെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതിനായുള്ള ജില്ലാതല യോഗങ്ങൾ നാളെ ചേരും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടി, ഇക്കുറി നേരിട്ട് മത്സരിക്കാതെ യുഡിഎഫിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ വെൽഫെയർ പാർട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ആ സഹകരണം നിയമസഭ തെരഞ്ഞെടുപ്പിലും തുടരാനാണ് ഇപ്പോഴത്തെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam