പത്തനംതിട്ട: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയാണ് അബിന്‍ വര്‍ക്കിയുടെ മത്സരം. വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയ ശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഉഷ ജോസഫ്.
ആലപ്പുഴ പുന്നപ്രയിലെ ഉഷ ജോസഫിന്റെ വീട്ടിലെത്തി അബിന്‍ വര്‍ക്കി തുക ഏറ്റുവാങ്ങി.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയായിരുന്നു ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2021 മെയ് മാസത്തിലായിരുന്നു സംഭവം. വയറ്റിലെ മുഴ നീക്കാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
