വടുതലയിലെ വാടക വീട്ടിൽ ജീവനൊടുക്കിയ അഞ്ചുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ല

MARCH 22, 2026, 8:20 PM

കൊച്ചി: വടുതലയിലെ വാടക വീട്ടിൽ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം എറണാകുളത്ത് നടത്തി. 

തിരുവനന്തപുരം വിളപ്പിൽശാല കാരോട് കാവുവിള പരേതനായ ജി സുരേന്ദ്രൻ നായരുടെ ഭാര്യ വൈ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, അശ്വതിയുടെ മക്കളായ കാർണിവൻ, കീർത്തിവൻ, അക്ഷിത എന്നിവരാണ് മരിച്ചത്. ശ്രീകുമാരിയും മകളും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു.

വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻ സ്ട്രീറ്റ് വൺ ബിയിലെ വില്ലയിലാണ് രണ്ട് മാസം മുമ്പ് അഞ്ചംഗ കുടുംബം വാടകയ്‌ക്കെടുത്തത്. വീട്ടുടമയുടെ ബന്ധുവിനോട് വീടൊഴിയാൻ തീരുമാനിച്ചെന്ന് പറഞ്ഞതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

vachakam
vachakam
vachakam

 ബന്ധുക്കൾ സഹകരിക്കാത്തിനെ തുടർന്ന് അഞ്ചു പേരുടെയും സംസ്‌കാര വടുതല ശ്മശാനത്തിലാണ് നടത്തിയത്. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പിൽശാലയിൽ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിർദേശത്തോടെയായിരുന്നു സംസ്‌കാര ചടങ്ങ് എറണാകുളത്ത് നടത്താൻ തീരുമാനിച്ചത്.

വില്ലയിൽ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്റെ സുഹൃത്തുകൾക്കും ഭർതൃമാതാവിനും അയൽവാസികൾക്കുമെതിരെ ആരോപണമുണ്ട്. ആത്മഹത്യ കുറിപ്പിൽ തങ്ങളുടെ വീടും സ്ഥലവും സ്വത്തുവകകളും അനാഥാലയത്തിന് വിട്ടുനൽകണമെന്ന വിൽപത്രത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. സമ്പന്നർ താമസിക്കുന്ന ഗ്രീൻ ഗാർഡൻ സ്ട്രീറ്റിലെ ആഡംബര വസതിയുടെ താഴെ നിലയിലാണ് 45,000 രൂപ വാടക നൽകി ഇവർ താമസിച്ചിരുന്നത്.

അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവർ വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് അശ്വതിയുടെ ഭർത്താവ് അശ്വത്ത് ജീവനൊടുക്കിയത്. തുടർന്നുണ്ടായ ഒറ്റപ്പെടലാവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam