തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ.
ഇത്തവണ 'ജെൻ സി' വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
18 നും 19 നും ഇടയിൽ പ്രായമുള്ള വോട്ടർമാരുടെ എണ്ണത്തിലെ വർധനവ് ജനാധിപത്യ പ്രകീയയിൽ സന്തോഷം നൽകുന്നതാണ്.
ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
