ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നു: സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

MARCH 22, 2026, 9:47 PM

ഡൽഹി:രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതിലും സൗകര്യങ്ങളുടെ പരിമിതയിലും സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ഓരോ ജയിലിലെയും തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങൾ മേയ് 18-നകം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി കർശന നിർദേശം നൽകി.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

തടവുകാരുടെ എണ്ണത്തിനൊപ്പം വനിതാ ജയിലുകളിലെ സൗകര്യങ്ങൾ, ലഭ്യമായ വൈദ്യസഹായം എന്നിവയും റിപ്പോർട്ടിൽ വ്യക്തമാക്കണം. ജയിലുകളിൽ അമ്മമാർക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ ക്ഷേമം എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു.

vachakam
vachakam
vachakam

കൂടാതെ, ജയിലുകളിൽ തടവുകാരെ പാർപ്പിക്കാനുള്ള യഥാർത്ഥ ശേഷി, നിലവിലെ ജീവനക്കാരുടെ എണ്ണം, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ, അവ നികത്താൻ നടത്തുന്ന നീക്കങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam