തൃശൂർ: ബിജെപി സ്ഥാനാർത്ഥിയായ ബി. ഗോപാലകൃഷ്ണൻ നടത്തിയ വിദ്വേഷ പരാമർശം പാർട്ടിക്കുള്ളിൽ തന്നെ വലിയ വിവാദമായി മാറുന്നതായി റിപ്പോർട്ട്. പ്രസ്താവനയിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളിൽ നിന്ന് കടുത്ത അതൃപ്തിയാണ് ഉയരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള വിവാദങ്ങൾ ബോധപൂർവ്വമാണെന്നും വർഗീയ പരാമർശങ്ങൾ മറ്റ് മണ്ഡലങ്ങളിൽ തിരിച്ചടിയാകുമെന്നുമാണ് പാർട്ടിക്കുള്ളിലെ ആശങ്ക. ഈ ഘട്ടത്തിൽ വിവാദം ഏറ്റെടുക്കേണ്ടതില്ല, ഗോപാലകൃഷ്ണനെ തുറന്നുപിന്തുണയ്ക്കേണ്ടതില്ല എന്ന നിലപാടാണ് ഒരു വിഭാഗം സ്വീകരിക്കുന്നത്.
അതേസമയം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസ് ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. ബിഎൻഎസ് 192 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഗുരുവായൂരിലെ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കെഎസ്‌യുവും സിപിഐഎമ്മും നൽകിയ പരാതികളെയും തുടർന്നാണ് പൊലീസ് ഇടപെടൽ. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
