അതീവ രഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ വ്യോമസേനയിലെ സിവിൽ ജീവനക്കാരൻ അറസ്റ്റിലായി.
അസം ദിബ്രുഗഡ് ജില്ലയിലെ ഛാബുവ വ്യോമസേനാ താവളത്തിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ സുമിത് കുമാറാണ് പിടിയിലായത്.
വ്യോമസേനാ താവളങ്ങളിലെ യുദ്ധവിമാനങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും സ്ഥാനങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ സമൂഹമാധ്യമങ്ങൾ വഴി ഇയാൾ പാക് ഏജന്റുകൾക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
2023 മുതൽ പാകിസ്ഥാൻ ഇന്റലിജൻസുമായി സമ്പർക്കം പുലർത്തിയിരുന്ന ഇയാൾ പണത്തിന് വേണ്ടിയാണ് രഹസ്യങ്ങൾ കൈമാറിയത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്ത ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കായി ജയ്പൂരിലേക്ക് കൊണ്ടുപോയി.
ജയ്സാൽമീർ സ്വദേശിയായ ഝാബര റാമിനെ കഴിഞ്ഞ ജനുവരിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ചാരപ്പണിയുടെ ചുരുളഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
