തിരുവനന്തപുരം: ഓട്ടോ തൊഴിലാളികൾക്കിടയിലെ തർക്കത്തെതുടർന്ന് വർക്കല പാപനാശത്ത് രണ്ട് പേർക്ക് കുത്തേറ്റു. ഓട്ടോ ഡ്രൈവറായ സുരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്.
സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് മുറിവുണ്ടായിരിക്കുന്നത്. സന്ദീപിനെ കുത്തുന്നതിനിടയ്ക്ക് പിടിച്ച് മാറ്റാൻ ശ്രമിക്കുമ്പോഴാണ് രണ്ടാമത്തെ ആളിന് കുത്തേറ്റത്.ഗുരുതര പരിക്കുകളോടെ ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ വക്കം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലിസ് വിശദമായ അന്വഷണം നടത്തി വരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
