ന്യൂയോർക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോയുടെ റിഹേഴ്സൽ കണ്ടവർ ഒരേസ്വരത്തിൽ പറയുന്നു ഈ ഷോ വൻപിച്ച വിജയമായിരിക്കുമെന്ന്.
ഷോകൾ കാണാൻ ഏത്ര മനോഹരമാണ്... അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്ടിക്കുന്ന കുറെ കലാകാരന്മാരും കാലകാരികളുമായി പ്രസിദ്ധസിനിമാതാരം അനു സിത്താരയുടെ നേതൃത്വത്തിൽ അമേരിക്കയിൽ എത്തിച്ചേർന്നു.
ഈ ഒരു മാസക്കാലം അമേരിക്കയിലുടനീളം സ്റ്റേജ് ഷോകൾ കാഴ്ച വെക്കുന്നതിന്റെ ഭാഗമായി മെയ് 2ന് ന്യൂജേഴ്സിയിലും (408 Getty Ave , Patterson ), മെയ് 3ന് റോക്ലാൻഡ് കൗണ്ടി ക്നാനായ സെന്ററിലും (400 Willow Grove Road ,Stony Point), മെയ് 8 വെള്ളിയാഴ്ച ഫിലാഡൽഫിയയിലും (10100 Jamison Ave ,Philadelphia ) മെയ് 10 ഞായറാഴ്ച ന്യൂ യോർക്ക് സെന്റ് വിൻസെന്റ് ഡി പോൾ ചർച് ഓഡിറ്റോറിയം (1500 De Paul tSreet, Elmont), മെയ് 16ന് ഹ്യൂസ്റ്റണിൽ സെന്റ് ജോസഫ് ഹാൾ (303 Present Street, Missouri Ctiy), മെയ് 23ന് തമ്പായിലും (2620 Washington Road ,Valrico ) നടത്തുബോൾ നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതിക്ഷിക്കുന്നു.
അമേരിക്കയിൽ നിന്നും മധുനുകരുന്ന തേൻവണ്ടുകൾപോലെ കിളികൊഞ്ചലിന്റെ കുളിർനാദവുമായി എത്തുന്ന അനു സിത്താര മെഗാ ഷോ. പഴയതുപോലെ സ്റ്റേജ് ഷോകളുടെ ഒരു പൂക്കാലം തന്നെ തിരിച്ചു വരുന്നു. ചിരിക്കാനും ചിന്തിക്കാനുമുള്ള സ്ക്രിപ്റ്റുകളും തമാശകൾ കേട്ട് കാണികളെ പ്രകമ്പനം കൊള്ളിക്കാനും അവർ എത്തിക്കഴിഞ്ഞു. ഈ മാസം അമേരിക്കയിൽ ഉടനീളം ഷോകൾ അവതരിപ്പിക്കുമ്പോൾ നമുക്കും അതിന്റെ ഭാഗമാകാം.
സ്കൂൾ കലോൽസവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നർത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മോഡലും ടെലിവിഷൻ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകൻ വിപിൻ സേവ്യർ, ജൂനിയർ വാനമ്പാടി എന്നറിയപ്പെടുന്ന കാർത്തിക ടെലിവിഷൻ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിക്രി കലാകാരൻ രാജേഷ് അടിമാലി, എന്നിവർക്കൊപ്പം സുനുൽ പാറയ്ക്കൽ, അഖിൽ കവലിയൂർ, റോണി റാഫേൽ, ജസ്റ്റിൻ പോൾ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് 'സിനി ഫ്യൂഷൻ2026'. റിഹേഴ്സൽ കണ്ടവർ കണ്ടവർ ഒരേ സ്വരത്തിൽ നല്ല അഭിപ്രായം പറഞ്ഞ ഷോ .... നാളെ നിങ്ങളുടെ അടുത്തും എത്തുന്നു.
നമുക്ക് ഒരുമിച്ചു അടിച്ചുപൊളിക്കാം... നമുക്ക് ഇതൊരാഘോഷമാക്കാം... കണ്ടാലതും കണ്ടാലും മതിവരാത്ത കാഴ്ചകൾ ആണ് നമ്മെ കാത്തിരിക്കുന്നത്. ഹൃദയംകാണാൻ കൊതിക്കുന്ന കാഴ്ചകൾ.. ആ കാഴ്ചകൾ കാണുവാൻ വേണ്ടി നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
