മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ച് ആന്ധ്ര സർക്കാർ

MARCH 20, 2025, 8:37 AM

ബെം​ഗളൂരു: മുൻ ഇസ്രോ ചെയർമാനും മലയാളിയുമായ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്‍റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. 

ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. 

ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതൽ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയിൽ നിയമിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

എയ്റോ സ്പേസ് നിർമാണ മേഖലയിൽ ഡിആർഡിഒ മുൻ അധ്യക്ഷൻ ജി സതീഷ് റെഡ്ഡി ആന്ധ്ര സർക്കാരിന്‍റെ ഉപദേശകനാകും.

പ്രമുഖ ഫോറൻസിക് ശാസ്ത്രജ്ഞൻ കെപിസി ഗാന്ധി ഫൊറൻസിക് മേഖലയിലെ ഉപദേശകനാകും. ഭാരത് ബയോടെക് എംഡി സുചിത്ര എല്ല കൈത്തറി, കരകൗശല വസ്തുമേഖലയിൽ ഉപദേശകയാകുമെന്നും നിയമന ഉത്തരവിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam