' പാർട്ടിയെ പ്രതിസന്ധിലാക്കും വിധം സുധാകരൻ പുറത്തു പറയരുത്'; എ കെ ബാലൻ

OCTOBER 15, 2025, 1:53 AM

കൊച്ചി:  തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ എവിടെയും ഒരു വരിയോ അക്ഷരമോ ജി സുധാകരനെതിരെ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് എ കെ ബാലൻ. താൻ പറഞ്ഞത് അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകളെ സംബന്ധിച്ചാണെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

 മന്ത്രിമാരായിരുന്ന സമയത്ത് ഞങ്ങൾ രണ്ടുപേരും അടുത്ത യോജിപ്പിലായിരുന്നു. തന്റെ വകുപ്പിന് ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നല്ല ബന്ധമാണ് ഇപ്പോഴുമുള്ളത്. ഇടയ്ക്ക് വിളിക്കും. തന്റെ പ്രിയസഹോദരനെ പോലെ അദ്ദേഹത്തെ ബഹുമാനിക്കുന്ന ആളാണ് താനെന്നും എ കെ ബാലൻ പറഞ്ഞു.

അടുത്തകാലത്ത് അദ്ദേഹത്തിന് ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്ന് തനിക്കറിയില്ല.

vachakam
vachakam
vachakam

അത് വേണ്ടപ്പെട്ടവർ പരിശോധിക്കണം. അത്തരം തോന്നലുണ്ടാകുമ്പോൾ മനസിനുള്ളിൽ അമർഷം രൂപം കൊള്ളും. എന്നാൽ അത് പാർട്ടിയുടെ പ്രതിച്ഛായക്ക് എതിരായി പുറത്തുവരാൻ പാടില്ല. അക്കാര്യത്തിൽ നിഷ്‌കർഷതയും വാശിയുമുള്ള ആളായിരുന്നു ജി സുധാകരൻ.

അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും താൻ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അടുത്ത കാലത്ത് സംഘടനാപരമായ ചിലകാര്യങ്ങളിൽ പരിശോധിക്കേണ്ടത് പരിശോധിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളോ മാനസിക വിഷമങ്ങളോ ഉണ്ടെങ്കിൽ അത് പാർട്ടിയുടെ അന്തസിന് നിരക്കാത്ത രീതിയിൽ പുറത്തുവരരുത് എന്നതാണ് സൂചിപ്പിച്ചത്. അത് അദ്ദേഹത്തിന് മാത്രമല്ല തനിക്കും ബാധകമാണെന്ന് എ കെ ബാലൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam