ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ മറിഞ്ഞു 20കാരിക്ക് ദാരുണാന്ത്യം

OCTOBER 15, 2025, 4:43 AM

കാസർഗോഡ് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് (20)മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് മഹിമ ആത്മഹത്യക്ക് ശ്രമിച്ചത്.തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ കാസർഗോഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയെ രക്ഷിക്കാനായില്ല.സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ ബന്ധപ്പെടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam