ഹിജാബ് വിവാദം: വാശിയിലാണെങ്കിൽ രക്ഷിതാക്കൾ കുട്ടിയെ സ്കൂൾ മാറ്റട്ടെയെന്ന് ദീപിക മുഖപ്രസംഗം

OCTOBER 15, 2025, 3:07 AM

 കൊച്ചി: ഹിജാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം.

എല്ലാ സ്‌കൂളുകളിലും യൂണിഫോം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തീരുമാനിക്കട്ടെയെന്നും ഇതുവരെ ഹിജാബ് ധരിക്കാതെ അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാര മുറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇരവാദം പൊക്കിപ്പിടിച്ചുള്ള നാടകങ്ങള്‍ക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കള്‍ തിരശ്ശീല ഇടുന്നതാണ് നല്ലത്. 

vachakam
vachakam
vachakam

വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു എന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി ബാലന്‍സ് ചെയ്ത് പ്രതികരിക്കുകയാണ്.

മറ്റു മതസ്ഥര്‍ നടത്തുന്ന സ്‌കൂളുകളില്‍ നിസ്‌കാരമുറിയുടെയും ഹിജാബിന്റെയും ഒക്കെ മറവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധമെന്നും ദീപികയില്‍ ചോദിക്കുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam