കൊച്ചി: അശ്ളീല സന്ദേശം അയച്ച യുവ നേതാവിന്റെ പേര് പറയാതെ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്.
നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളിൽ നിന്നും വലിയ പ്രശ്‌നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു. ഇതിനിടയിൽ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് പിതാവിന്റെ സ്ഥാനത്താണെന്നായിരുന്നു റിനിയുടെ മറുപടി.
ആരാണെന്ന് നേതാവ് എന്ന് പറയാൻ താത്പര്യപ്പെടുന്നില്ല. പരാതികൾ പറഞ്ഞിട്ടും സ്ഥാനമാനങ്ങൾ ലഭിച്ചു. ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാൽ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും. സോഷ്യൽ മീഡിയയിൽ കൂടിയാണ് നേതാവിനെ പരിചയം.
അപ്പോൾ തന്നെ മോശമായ ഇടപെടലാണ് ഉണ്ടായത്. ആദ്യം ക്ഷോഭിക്കുകയും പിന്നീട് ഉപദേശിക്കുകയുമാണ് ചെയ്തത്. എന്നാൽ ഉപദേശിച്ചപ്പോൾ പ്രമാദമായ സ്ത്രീപീഡന കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു മറുചോദ്യം.
ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലുമെല്ലാം സജീവമായി നിൽക്കുന്ന നേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് പറഞ്ഞതിനാണ് ക്ഷോഭിച്ചത്. അതിന് ശേഷം ശല്യമുണ്ടായിരുന്നില്ല, പിന്നീട് വീണ്ടും മെസേജുകൾ അയക്കാൻ തുടങ്ങി. ഇത്തരം ആളുകൾ എന്താണെന്ന് എല്ലാവരും അറിയണമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്