തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഘത്തിലെ അഞ്ച് പേർ പിടിയിൽ.
ആഗസ്റ്റ് 14 നാണ് തട്ടിപ്പ് സംബന്ധിച്ച് പേരൂർക്കട പൊലീസിന് പരാതി ലഭിച്ചത്. മുക്കുപണ്ടം പണയംവെച്ച് രണ്ടുപേർ പണം തട്ടിയെന്നായിരുന്നു സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പരാതി.
തുടർന്നുനടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് വൻതട്ടിപ്പിന്റെ വിവരങ്ങളാണ്.
കേസിലെ മുഖ്യപ്രതി അഖിൽ ക്ലീറ്റസ് കോടികൾ ഇതിലൂടെ തട്ടിയെന്നാണ് വിവരം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ചായിരുന്നു തട്ടിപ്പ്.
സ്വകാര്യസ്ഥാപനത്തിന്റെ പരാതിയിൽ രണ്ടുപേരെ അന്നുതന്നെ പിടികൂടിയിരുന്നു. പ്രതീഷ് കുമാർ, ജിത്തു എന്നിവരെയായിരുന്നു പൊലീസ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്തുവന്നത്. മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന വലിയ റാക്കറ്റിന്റെ കണ്ണികളാണ് ഇവർ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണയംവെക്കാനായി ഇവർക്ക് മുക്കുപണ്ടം കൈമാറിയ പത്തനംതിട്ട സ്വദേശികളെ കൂടി പിടികൂടി. സ്മിജു, സണ്ണി എന്നിവരെയാണ് പിടികൂടിയത്. ഇവരെ നാല് പേരെയും ചോദ്യം ചെയ്തതിൽ നിന്നാണ് സംസ്ഥാന വ്യാപക തട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇവരിൽ നിന്നാണ് മുഖ്യപ്രതിയും സംഘത്തിന്റെ തലവനുമായ അഖിൽ ക്ലീറ്റസിലേക്ക് അന്വേഷണം എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്