ഫൊക്കാന സംഘടനയിൽ അംഗ്വത്വം വേണ്ടെന്നു ഡാളസ് കേരള അസോസിയേഷൻ

AUGUST 20, 2025, 1:15 AM

ഡാളസ്: അമേരിക്കൻ മലയാളികൾക്ക് ആദ്യ കാലങ്ങളിൽ ആശയും പ്രതീക്ഷയും നൽകി  അഭിമാനത്തോടെ, പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന, മലയാളി സംഘടനകളുടെ അംബ്രല്ല  അസോസിയേഷൻ എന്നറിയപ്പെടുന്ന ഫൊക്കാന അധികാര മോഹികളുടെ അതിപ്രസരത്താൽ മൂല്യചുതി സംഭവിക്കുകയും വ്യക്തിത്വം നഷ്ടപ്പെടുത്തി പലഗ്രൂപ്പുകളായി വിഘടിച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു ഗ്രൂപ്പിലും തത്കാലം അംഗത്വം വേണ്ടെന്നു ഡാളസ് കേരള അസോസിയേഷൻ അർദ്ധ വാർഷീക പൊതുയോഗം തീരുമാനിച്ചു.

ഡാളസ് കേരള അസോസിയേഷന്റെ അർദ്ധവാർഷിക ജനറൽ ബോഡി 2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30ന് അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേർന്നാണ് ഐക്യകണ്‌ഠേന തീരുമാനം അംഗീകരിച്ചത്.


vachakam
vachakam
vachakam

ഡാളസിൽ ഫൊക്കാന സമ്മേളനം സംഘടിപ്പിക്കുന്നതിനു ആതിഥേയത്വം വഹിച്ച അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയാണ് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ ഓർമിപ്പിച്ചു.

കേരള അസോസിയേഷൻ അർദ്ധവാർഷിക റിപ്പോർട്ട് സെക്രട്ടറി മഞ്ജിത് കൈനിക്കരയും
അർദ്ധവാർഷിക അക്കൗണ്ട്‌സ് ദീപക് നായരും അവതരിപ്പിച്ചു. ബൈലോയിൽ ഭേദഗതികൾ വരുത്താനുള്ള ബൈലോ ഭേദഗതി നിർദേശം യോഗം ചർച്ച ചെയ്തു തള്ളി.

അംഗങ്ങളുടെ പങ്കാളിത്തം അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നുവെന്നും സമൂഹത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളുടെ ഭാഗമാകാനുള്ള ഈ അവസരം നിങ്ങൾ വിനിയോഗിക്കുമെന്ന് വിശ്വസിക്കുന്നതായി ഡാളസ് കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു. സംഘടനാ ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam