കണ്ണൂർ: കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അജീഷിനും പൊള്ളലേറ്റു.
യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്.
ഇരുവരും തമ്മിൽ നേരത്തെ അറിയുന്നവരായിരുന്നു. ഇപ്പോഴുള്ള അക്രമണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്