ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലും ഇന്ത്യയ്ക്ക് എണ്ണ നൽകാനൊരുങ്ങി റഷ്യ.ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്നാണ് റഷ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്കാണ് അഞ്ച് ശതമാനം വിലക്കിഴവോടെ നൽകുക.കൂടാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി പഴയതുപോലെ തന്നെ സുഗമമായി നടക്കുമെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്