ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ അടിമുടി ദുരൂഹത 

AUGUST 20, 2025, 1:24 AM

കൊച്ചി: അയൽവാസിയുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ ബിന്ദുവിനും പ്രദീപ് കുമാറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ്. 

ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരെയും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. 

vachakam
vachakam
vachakam

അതേസമയം ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെ നടന്നു എന്ന് അന്വേഷിക്കുകയാണ്. അക്കൗണ്ട് വഴി നടന്നത് കുറച്ചു പണ ഇടപാട് മാത്രമാണ്. പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകൾ കൃത്യമായി ഇല്ല. പണ ഇടപാടിൽ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

കൈക്കൂലി കേസ് നിലനിൽക്കുന്നതിനാൽ പൊലീസ് ഡ്രൈവറായിരുന്ന പ്രദീപ്കുമാറിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. എന്നിട്ടും ഇത്രയും പണം എവിടെ നിന്ന് വന്നുവെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam