അബുദാബി: അബുദാബിയിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരിച്ചു.
നാലു കുട്ടികളുടെയും ഖബറടക്കം ദുബായിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഏഴു വയസ്സുകാരനായ അസ്സാം അബ്ദുൽ ലത്തീഫും മരണത്തിന് കീഴടങ്ങിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ഏഴ് വയസ്സുകാരൻ അസ്സാം അബ്ദുൽ ലത്തീഫിന്റെ മസ്തിഷ്ക മരണം നേരത്തെ സംശയിച്ചതായിരുന്നു. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ റുക്സാനയും സഹോദരിയും ചികിത്സയിലാണ്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബാംഗങ്ങളുടെ ജീവൻ കവർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
