കങ്ങഴ : പ്രകൃതി സംരക്ഷണ സന്ദേശം വിളിച്ചോതുന്ന പരിസ്ഥിതി ദിനാഘോഷവുമായി മുണ്ടത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ്. കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗം എത്സമ്മ കെ. ജോൺ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യുവിന് വൃക്ഷതൈ നൽകികൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു പരിസ്ഥിതിദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാലയ വളപ്പിൽ കൂടുതൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിൽ പരസ്പരം വൃക്ഷ തൈകൾ സഹപാഠികൾക്ക് കൈമാറികൊണ്ട് ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട മാതൃക സൃഷ്ടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
