ലോകമെമ്പാടുമുള്ള ഫൊക്കാന കുടുംബത്തിന് 21-ാമത് അന്താരാഷ്ട്ര കൺവൻഷനിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം

AUGUST 5, 2026, 1:24 PM

പ്രിയപ്പെട്ട ഫൊക്കാന കുടുംബാംഗങ്ങളേ,

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ, നമ്മുടെ പ്രിയപ്പെട്ട ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവൻഷനിലേക്ക്  ഭരണസമിതിയിലെ ഓരോ അംഗങ്ങളുടെയും പേരിൽ നിങ്ങൾ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്.

വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന ഫൊക്കാനയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായത്തിന് ഓഗസ്റ്റ് 6 മുതൽ 8 വരെ പെൻസിൽവാനിയയിലെ മനോഹരമായ കലഹാരി റിസോർട്ടിൽ തിരശ്ശീല ഉയരുകയാണ്.

vachakam
vachakam
vachakam

ഒരു കൺവൻഷൻ മാത്രമല്ല, തലമുറകളെ ബന്ധിപ്പിക്കുന്ന സാംസ്‌കാരിക മഹോത്സവവും, സൗഹൃദങ്ങളുടെ പുനഃസംഗമവും, മലയാളി സ്വത്വത്തിന്റെ ആഘോഷവുമാണ് ഈ മൂന്ന് ദിനരാത്രങ്ങൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രതിരിച്ച് എത്തുന്ന ഓരോ പ്രതിനിധിയെയും, കുടുംബാംഗങ്ങളെയും, കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും, അതിഥികളെയും, സ്‌പോൺസർമാരെയും, സന്നദ്ധപ്രവർത്തകരെയും ഞങ്ങൾ അതിയായ സ്‌നേഹത്തോടും ആദരവോടും കൂടി സ്വാഗതം ചെയ്യുന്നു.

ഈ വർഷത്തെ കൺവൻഷൻ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കുകയാണ്. ലോക ശ്രദ്ധ ആകർഷിക്കുന്ന രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമങ്ങൾ, ഫൊക്കാനയുടെ ദേശീയ തിരഞ്ഞെടുപ്പ്, സാഹിത്യസമ്മേളനങ്ങൾ, ബിസിനസ് മീറ്റ്, യുവജനോത്സവം, കുടുംബപരിപാടികൾ, അമേരിക്കൻ മലയാളി കലാപ്രതിഭകളുടെ അവതരണങ്ങൾ, നവ്യ നായർ, നാദിർഷാ എന്നിവരണിനിരക്കുന്ന സിനി നൈറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓരോ നിമിഷവും അവിസ്മരണീയമാക്കും.

vachakam
vachakam
vachakam

ഓരോ വർഷവും ഫൊക്കാന കൺവൻഷൻ അവസാനിക്കുമ്പോൾ എല്ലാവരും വീട്ടിലേക്ക് മടങ്ങുന്നത് മനോഹരമായ ഓർമ്മകളുമായാണ്. ഈ വർഷവും അതിന് മാറ്റമുണ്ടാകില്ലെന്ന് ഞങ്ങൾ വാഗ്ദാനം  ചെയ്യുന്നു. വർഷങ്ങൾക്കുശേഷം പഴയ സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടുന്ന നിമിഷങ്ങൾ, പുതിയ സൗഹൃദങ്ങൾ പിറക്കുന്ന മുഹൂർത്തങ്ങൾ, കുട്ടികൾ സ്വന്തം വേരുകളെ തിരിച്ചറിയുന്ന അനുഭവങ്ങൾ, കലയും സംസ്‌കാരവും തലമുറകളലേക്ക് കൈമാറപ്പെടുന്ന അഭിമാന നിമിഷങ്ങൾ-ഇവയെല്ലാം ചേർന്നാണ് ഫൊക്കാനയുടെ യഥാർത്ഥ സൗന്ദര്യം രൂപപ്പെടുന്നത്.

ഈ മഹാസംഗമം വിജയകരമാക്കുന്നതിനായി കഴിഞ്ഞ നിരവധി മാസങ്ങളായി അഹോരാത്രം പ്രവർത്തിച്ച പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, കൺവൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണി, ദേശീയ ഭാരവാഹികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ, മേഖലാ നേതാക്കൾ, അംഗസംഘടനകൾ, നൂറുകണക്കിന് വോളണ്ടിയർമാർ എന്നിവർക്ക് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.

ഫൊക്കാനയുടെ ശക്തി അതിന്റെ നേതൃത്വത്തിലോ പരിപാടികളിലോ മാത്രം അല്ല; ലോകമെമ്പാടുമുള്ള അംഗങ്ങളുടെ സ്‌നേഹത്തിലും വിശ്വാസത്തിലും പങ്കാളിത്തത്തിലുമാണ്. ആ വിശ്വാസമാണ് ഓരോ വർഷവും നമ്മെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുന്നത്.
ഈ കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാവരും ഓരോ പരിപാടിയിലും സജീവമായി പങ്കാളികളാകണമെന്നും, പരസ്പരം സ്‌നേഹവും ബഹുമാനവും പങ്കുവെച്ച് ഈ ദിവസങ്ങളെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാക്കി മാറ്റണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

vachakam
vachakam
vachakam

നമ്മൾ വ്യത്യസ്ത നഗരങ്ങളിൽ നിന്നാകാം...

വ്യത്യസ്ത തലമുറകളിൽ നിന്നാകാം...

എന്നാൽ ഈ മൂന്ന്  ദിവസങ്ങളിൽ നാം എല്ലാവരും ഒരേയൊരു കുടുംബമാണ് - ഫൊക്കാന കുടുംബം.

ഓരോ ചിരിയും...

ഓരോ കൈകോർക്കലും...

ഓരോ കലാപ്രകടനവും...

ഓരോ സൗഹൃദവും...

ഈ മഹാസംഗമത്തെ ചരിത്രത്തിൽ ഇടംനേടുന്ന ഒരു അനുഭവമായി  മാറട്ടെ.

സ്‌നേഹത്തോടെയും അഭിമാനത്തോടെയും,

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam