അപകടത്തെ തുടർന്ന് രണ്ടര വർഷം അബോധാവസ്ഥയിൽ, ഒടുവിൽ ഷാർമി വിടവാങ്ങി

MAY 29, 2026, 12:36 AM

കൊച്ചി:  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടര വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. 

2023 ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് ശേഷം ദേശം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

മനസമ്മത ചടങ്ങിനായുള്ള വസ്ത്രങ്ങൾ വാങ്ങുന്നതിനായി എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്.  അങ്കമാലി എയർപോർട്ട് ജംഗ്ഷൻ നഗർ 21, തെക്കിനേത്ത് സ്വദേശിനിയായ ഷാർമി (27) ആണ് മരിച്ചത്.

vachakam
vachakam
vachakam

അപകടത്തിൽ ഷാർമിക്ക് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് മാസം ചികിത്സയിൽ കഴിഞ്ഞു. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഷാർമിയുടെ ചികിത്സ പിന്നീട് വീട്ടിൽ തുടരുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.  ഷാജുവിന്റെയും ലില്ലിയുടെയും മകളാണ്. സഹോദരങ്ങൾ: ഷാബിൻ, ഷാലി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam