കൊല്ലം: 19-കാരി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. രാവിലെ ക്ലാസിന് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.
കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ-പുഷ്പ ദമ്പതികളുടെ മകൾ അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
നെടുമ്പായികളും സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിൻറെ ഭാഗത്തായി കുട്ടിയെ സംശയാസ്പദമായി പലരും കണ്ടു.
കാര്യം തിരക്കിയവരോട് കുട്ടി പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറയുകയും ആക്രോശിക്കുകയും ചെയ്തുവെന്നാണ് വിവരം.
ട്രെയിൻ കണ്ടതോടെ മുന്നിൽ ചാടുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേർ ഓടിയെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ബാഗ് വലിച്ചെറിഞ്ഞ ശേഷം ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
