156 മില്യൺ ഡോളറിന്റെ ഭവനസഹായ പദ്ധതി

NOVEMBER 2, 2026, 4:25 AM

ഷിക്കാഗോ: ഇല്ലിനോയിയിൽ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി 156 മില്യൺ ഡോളറിന്റെ പുതിയ ഭവനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു. ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ പ്രഖ്യാപിച്ച ഈ പദ്ധതികൾ ഇല്ലിനോയി ഹൗസിങ് ഡെവലപ്‌മെന്റ് അതോറിറ്റിയിലൂടെ നടപ്പാക്കും.

പദ്ധതിയിലെ പ്രധാന ആകർഷണം 'ഓപ്പണിങ് ഡോർസ് ' എന്ന പദ്ധതിയാണ്. ഇതിലൂടെ യോഗ്യരായ അപേക്ഷകർക്ക് വീടിന്റെ ഡൗൺ പേയ്‌മെന്റിനോ ക്ലോസിങ് ചെലവുകൾക്കോ 9,000 ഡോളർ വരെ സഹായം ലഭിക്കും. നിശ്ചിത വ്യവസ്ഥകൾ പാലിച്ചാൽ ഈ തുക പിന്നീട് തിരിച്ചടയ്‌ക്കേണ്ടതില്ല.

ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമല്ല, മറ്റ് യോഗ്യരായ അപേക്ഷകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏകദേശം 3,000 പേർക്ക് ഈ സഹായം ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.

vachakam
vachakam
vachakam

വിദ്യാഭ്യാസ വായ്പയുടെ ബാധ്യത കാരണം വീട് വാങ്ങാൻ ബുദ്ധിമുട്ടുന്നവർക്കായി 'സ്മാർട്ട്‌ബൈ ' പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ യോഗ്യരായവർക്ക് വിദ്യാഭാസ വായ്പ അടയ്ക്കാൻ 40,000 ഡോളർ വരെ സഹായവും വീടിന്റെ ഡൗൺ പേയ്‌മെന്റിനോ ക്ലോസിങ് ചെലവുകൾക്കോ 5,000 ഡോളർ അധിക സഹായവും ലഭ്യമാക്കാനാണ് ലക്ഷ്യം.

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വിമുക്തഭടന്മാർക്കും താങ്ങാനാവുന്ന നിരക്കിലുള്ള ഭവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതിയിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കൗണ്ടികളിലായി നൂറുകണക്കിന് ഭവനങ്ങൾക്കാണ് ഇതിലൂടെ പിന്തുണ ലഭിക്കുക.

സംസ്ഥാനത്ത് ഭവനക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. ഇല്ലിനോയിയിൽ ഇപ്പോൾ ഏകദേശം 142,000 ഭവനങ്ങളുടെ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾ ഇല്ലിനോയി ഹൗസിങ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam