മോഷണം ആരോപിച്ച് 14 കാരനെ മർദിച്ചെന്ന് പരാതി

MAY 23, 2024, 2:37 PM

ആലപ്പുഴ:   മോഷണം ആരോപിച്ച് കൗമാരക്കാരനെ മർദ്ദിച്ചതായി പരാതി. ആക്രി സാധനങ്ങളുമായി പോയ 14 വയസുകാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്തു. 

 കായംകുളം കാപ്പിൽ കിഴക്ക് വി. എസ് നിവാസിൽ ഷാജി - ഫാത്തിമ ദമ്പതികളുടെ ഷാഫിക്കാണ് (14) ക്രൂരമായ മർദനമേറ്റത്. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ്‌ എന്നയാളാണ് മർദ്ദിച്ചതെന്ന് മർദനമേറ്റ കുട്ടിയും രക്ഷകർത്താക്കളും പറഞ്ഞു.

പലയിടങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ പെറുക്കി വീട്ടിൽ സൂക്ഷിച്ച ശേഷം ഇവ ആക്രിക്കടയിൽ കൊണ്ടുപോയി വിൽക്കാറുണ്ടായിരുന്നു.

vachakam
vachakam
vachakam

അങ്ങനെ പെറുക്കിയ ആക്രി സാധനങ്ങൾ സൈക്കിളിൽ കെട്ടി കടയിൽ വിൽക്കുവാനായി കൊണ്ടുപോകുന്ന വഴി, മനോജ് ഇവരെ തടയുകയും മോഷ്ടിച്ചെടുത്ത സാധനങ്ങളാണെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നെന്ന് ഷാഫി പറയുന്നു.

ഷാഫിയും 10 വയസ്സുള്ള സഹോദരനും സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി സൈക്കിൾ നിന്നും ചവിട്ടി താഴെയിടുകയും തുടന്ന് മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam