ഭോപ്പാല്‍: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 13 കാരന്റെ ധീരത വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശരിക്കും ഞെട്ടിക്കുന്നതാണ്. മധ്യപ്രദേശിലെ കുര്‍സി ഖാപ ഗ്രാമത്തിലാണ് സംഭവം നടന്നത്.
13 കാരനായ എട്ടാം ക്ലാസ് വിദ്യാര്‍ഥി സത്യ ഠാക്കൂര്‍ വീടിന് സമീപത്തെ കൃഷിയിടത്തിവൈകിട്ട് ഏഴുമണിയോടെ കളിച്ചുകൊണ്ടിരിക്കെ കുറ്റിക്കാട്ടില്‍ നിന്നും പുള്ളിപ്പുലി ചാടിവീഴുകയായിരുന്നു. സത്യ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി ബഹളം വെച്ചതോടെ പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തുകയായിരുന്നു. ആളുകള്‍ ഓടിയെത്തിയതോടെ പുലി കാട്ടിലേയ്ക്കും തന്നെ ഓടിമറഞ്ഞു.
കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റെങ്കിലും അവന്‍ പിടിവിട്ടില്ല എന്നതാണ് രക്ഷയായത്. സത്യയുടെ വയറിനും കൈകാലുകള്‍ക്കും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റിട്ടുണ്ട്. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
