ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം

JULY 18, 2026, 12:38 PM

ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ്  സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കലഹാരി റിസോർട്ടിലെ താമസ മുറികൾ മുഴുവൻ 8 മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് സോൾഡ് ഔട്ട് ആയി കഴിഞ്ഞു.

അടുത്തുള്ള ഹിൽട്ടൺ ഹോട്ടലിൽ ബുക്ക് ചെയ്ത നൂറു റൂമുകൾ തീരുകയും ചെയ്ത സഹ്യചാരത്തിൽ ഇനിയും പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് സംഘടകർ ഈ  സുവർണ്ണാവസരം ഒരുക്കുന്നത്. ഇത് ജൂലൈ 30 വരെ ഫസ്റ്റ് കം ഫസ്റ്റ് എന്ന രീതിയിൽ ആയിരിക്കും സെർവ് ചെയ്യുന്നത്.

താമസം ഒഴികെയുള്ള കൺവൻഷനിലെ എല്ലാ സൗകര്യങ്ങളും  തരപ്പെടുത്തികൊണ്ട് ഡേ പാസ് രജിസ്‌ട്രേഷൻ നടപ്പിലാക്കുന്നത്. കൺവെൻഷന്റെ രജിസ്‌ട്രേഷൻ സോൾഡ് ഔട്ട് അയതുമുതൽ പല പ്രവർത്തകരിൽ നിന്നുള്ള അഭ്യർത്ഥനയെ മാനിച്ചാണ് ഡേ പാസ് സൗകര്യം ഒരുക്കുന്നത്.

vachakam
vachakam
vachakam

പങ്കെടുക്കുന്നവർക്ക് ഭക്ഷണം, സെമിനാറുകൾ, കലാപരിപാടികൾ, കുടുംബസംഗമങ്ങൾ, സ്റ്റേജ് ഷോകൾ, അവാർഡ് നെറ്റുകൾ തുടങ്ങി കൺവൻഷന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഡേ പാസ് ഉടമകൾക്ക് അവസരമുണ്ടാകും.

ഒരു ദിവസത്തേക്ക് മാത്രം പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും മുഴുവൻ ദിവസവും കൺവൻഷൻ അനുഭവിക്കാനാണ് ഈ സംവിധാനം. രജിസ്‌ട്രേഷൻ നിരക്ക് ദിവസാടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ളത്:

ഈവന്റ് റെജിസ്‌ട്രേഷൻ: 500 ഡോളർ (മൂന്നുദിവസവും)

vachakam
vachakam
vachakam

ഒരു ദിവസത്തേക്ക് മാത്രം മതിയെങ്കിൽ

ഒന്നാം ദിവസം: 150ഡോളർ (8/06/26)

രണ്ടാം ദിവസം: 300 ഡോളർ (08/07/26)

vachakam
vachakam
vachakam

മൂന്നാം ദിവസം: 350ഡോളർ (08/08/26)

താഴെ കാണുന്ന ലിങ്കിൽ നിന്നും ഡേ പാസുകളും ഗിന്നസ്സ് വേർഡ് റെക്കോർഡ് പാസ്സുകളും  വാങ്ങാവുന്നതാണ്.

https://fokana.ticketspice.com/convention

താമസ സൗകര്യം ഒഴികെ കൺവൻഷന്റെ എല്ലാ പ്രധാന പരിപാടികളിലും പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ഡേ പാസ് രജിസ്‌ട്രേഷൻ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ക്ഷണിക്കപ്പെട്ട അതിഥികളായി നിരവധി പ്രമുഖ വിശിഷ്ട വ്യക്തികൾ സാക്ഷ്യം വഹിക്കുന്ന ഈ കൺവെൻഷനിൽ കേരളത്തിലെയും അമേരിക്കയിലെയും സാമുഖ്യ രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ്: രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഈ  കൺവെൻഷനിൽ അരങ്ങേറുന്നത്. ഗിന്നസ് ലോക റെക്കോർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സംരംഭം ഇന്ന്  അമേരിക്കൻ മലയാളികളുടെ ഇടയിലും ലോകത്തിൽ എല്ലായിടത്തും ഇന്ന് വൈറൽ ആണ്.
മോഹിനിയാട്ടത്തിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന ഈ കൺവെൻഷനിൽ  ശ്രമിക്കുന്നത്.

കേരളത്തിന് പുറത്തു ഇത് ആദ്യമായിരിക്കും മോഹിനിയാട്ടത്തിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡിന് ശ്രമിക്കുന്നത്. ഫൊക്കാനയുടെ നേതൃത്വത്തിൽ ഏകദേശം 1100 ത്തിൽ അധികം നർത്തകികൾ പ്രമുഖ ഡാൻസ് ടീച്ചറായ ഗുരു ബീനാ മേനോന്റെ കോറിയോഗ്രഫിയിൽ  അമേരിക്കയിലെ പ്രമുഖ ഡാൻസ് ഗുരുക്കന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രോഗ്രാം വിസ്മയം ആകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഒരേ മോഹിനിയാട്ട വേഷത്തിൽ 1100 ത്തിൽ അധികം മങ്കമാർ മയകാഴ്കൾ ഒരുക്കുബോൾ അമേരിക്കയിൽ മാത്രമല്ല ലോകത്തിൽ തന്നെ നാം ഒരു ചരിത്രം കൂടി  രചിക്കുകയാണ്.

'FOKANA Mega Chenda – 'വേൾഡ് ലാർജ് ചെണ്ടമേളം ഇൻസാംപിൾ 'Guinness World Record Attempt': ചെണ്ടമേളത്തിന്റെ തനിമയും കേരളീയ പാരമ്പര്യത്തിന്റെ ആത്മാവും ഒരു തരി  പോലും നഷ്ടപ്പെടാതെ, ചെണ്ടമേളത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡു കുറിക്കുബോൾ പ്രവാസി മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയും.
600ൽ അധികം ചെണ്ട വിദ്യാൻമാർ ഫൊക്കാനയുടെ നേതൃത്വത്തിൽ കേരളത്തിന്റെ അഭിമാനമായ ഈ പരിപാടിയിൽ പദ്മശ്രീ  മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങി ഒരേ വേഷത്തിൽ, ഒരേ താളം തീർക്കുബോൾ ഈ മഹാസംരംഭം ഒരു റെക്കോർഡിനായുള്ള പരിശ്രമം മാത്രമല്ല  മലയാളിയുടെ ഹൃദയമിടിപ്പായ ചെണ്ടമേളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഫൊക്കാനയുടെ ആത്മാർഥമായ പരിശ്രമത്തിന്റെ ഭാഗം കൂടിയാണ്.

ഇതും ലോക റൊക്കോഡ് നേടും എന്ന കാര്യത്തിൽ യാതൊരുസംശയവും ഇല്ല.
ഫൊക്കാനയുടെ ആദ്യദിവസം പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് ഷോ:
നാല് വർഷങ്ങൾക്ക് മുൻപ് മുൻപ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. മാജിക്കിൽ ആയിരങ്ങളെ അതിശയിപ്പിച്ച് മാജിക്കിന്റെ വിസ്മയത്തിലോകത്ത് നമ്മെ കൊണ്ടെത്തിക്കുന്ന മുതുകാടിന്റെ മാജിക് വിസ്മയം വീണ്ടും പ്രവാസി മലയാളികൾക്കയി ഫൊക്കാന കൺവെൻഷനിൽ അരങ്ങേറുമ്പോൾ അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിക്കൽ കൂടി കണ്ടും, അനുഭവിച്ചും അറിയുവാനുള്ള അവസരമാണ് ലഭിക്കുന്നത്.

കൺവെൻഷന്റെ രണ്ടാം ദിവസം അമേരിക്കയിലെ പ്രമുഖ കലാകാരൻമാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന 'അമേരിക്ക ഗോഡ് ടാലെന്റ് ഷോ' അമേരിക്കയിലെ നമ്മുടെ ടാലന്റുകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നടത്തുന്നത്. നമ്മുടെ ഇടയിൽ വളരെ അധികം കഴിവുകളുള്ള കലാകാരമാർ ഉണ്ട് അവർക്ക് അവസരം ഒരുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.

ഫൊക്കാന ഫിലിം അവാർഡ് നൈറ്റ്:

ഫൊക്കാന കൺവെൻഷന്റെ സമാപന സമ്മേളനത്തിന് ശേഷം നടത്തുന്ന ഫൊക്കാനാ ഫിലിം അവാർഡ് ഈ കൺവെൻഷന്റെ ഒരു ഹൈലൈറ്റ് കൂടിയാണ്. കേരളത്തിലെ സിനിമാ മേഖലയിൽ നിന്നും പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഈ അവാർഡ് നൈറ്റിൽ നവ്യ നായർ, നാദാർഷ തുടങ്ങി നിരവധി സിനിമ താരങ്ങൾ  പെങ്കെടുക്കുന്നു.

ഫൊക്കാന കൺവെൻഷന്റെ തുടക്കം ചെണ്ടയിലുടെ വിസ്മയം തീർക്കുന്ന പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ 200 പേരുടെ പഞ്ചാരിമേളത്തോടെയുള്ള പ്രൊസഷനോട് തുടങ്ങുന്ന കൺവെൻഷൻ സുഹൈഡ് കുക്കുവിന്റെ നേതൃത്വത്തിൽ 100ൽ അധികം ഡാൻസേഴ്‌സിന്റെ ഓപ്പണിങ് ഡാൻസ് കൺവെൻഷനെ അവിസ്മരണീയമാക്കും. ഏകദേശം 5000 ത്തിൽ അധികം ആളുകളെയാണ് ഈ കൺവെൻഷനിൽ പ്രേതിക്ഷിക്കുന്നത്.

ഫൊക്കാന യൂത്ത് ഫെസ്റ്റിവൽ, സ്‌പെല്ലിങ് ബി കോമ്പറ്റീഷൻ, സാഹിത്യ സമ്മേളനം, സാഹിത്യ അവാർഡുകൾ, മീഡിയ സെമിനാർ, ഹെൽത്ത് സെമിനാർ, ചട്ടുകളി മത്സരം, മിസ്റ്റർ മെൻ, ശ്രീമാൻ, മിസ്സ് ഫൊക്കാന, മലയാളീ മങ്ക തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തി നടത്തുന്ന ഈ കൺവെൻഷൻ ഒരു വിസ്മയം ആയിരിക്കും. ഈ ചരിത്ര നിമിഷങ്ങളിൽ നിങ്ങൾക്കും പങ്കാളികൾ ആകാം.

ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ ഇത് ഫൊക്കാനയുടെ ചരിത്രത്തിലെ സുവർണ്ണ നിമിഷം തന്നെയാണ്. ഇത്  ലോകത്തിലേക്കും ഏറ്റവും വലിയ പ്രവാസി മലയാളീ കൺവെൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്‌ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് ഭാഗമാകുവാനും ഇത് അനുഭവിച്ചു അറിയുവാനും  നിങ്ങളെഓരോരുത്തരെയും ക്ഷണിക്കുന്നതായി ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam