തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവിശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.വിദ്യാഭ്യാസ മന്ത്രിയോടാണ് മുൻ മന്ത്രിയുടെ ആവശ്യം.
തിങ്കൾ അവധി നൽകി മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും ശിവൻകുട്ടി പറഞ്ഞു.എന്നാൽ, അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നൽകേണ്ടിവരും. അക്കാര്യത്തിൽ ഒരു തീരുമാനം പറയാനാവില്ലെന്നും മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 2 സ്കൂളുകൾക്കാണ് ലോകകപ്പ് പ്രമാണിച്ച് അവധി നൽകിയിരിക്കുന്നത്.ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനും മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കുമാണ് തിങ്കളാഴ്ച അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും കുട്ടികൾക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നൽകുന്നതെന്നാണ് അധികൃതരുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
