ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ടുപേർക്ക് ദാരുണാന്ത്യം

JULY 18, 2026, 8:41 AM

അഹമ്മദാബാദ്: ​ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം.അപകടത്തിൽ ഒൻപതുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 

ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം നടന്നത്.അ​ഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. 

അപകടമുണ്ടായ വിവരമറിഞ്ഞയുടൻ അ​ഗ്നിരക്ഷാസേനയും ദ്രുതകർമ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലും എൽജി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

പടക്ക നിർമാണശാലയിലെ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായമായി രണ്ടുലക്ഷം രൂപയും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേ​ഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam