നിറങ്ങൾ മാറിയെങ്കിലും... വിശ്വാസത്തിന് ഇന്നും ഒരേ നിറം ... പുളിമൂട്ടിൽ സിൽക്‌സ്

JULY 18, 2026, 2:53 PM

ഒരു വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ആളുകൾ അന്വേഷിക്കുന്നത് നിറവും ഡിസൈനും മാത്രമല്ല, ആ വസ്ത്രത്തോടൊപ്പം ലഭിക്കുന്ന വിശ്വാസവും കരുതലുമാണ്. അതുകൊണ്ടാണ് ചില സ്ഥാപനങ്ങൾ ഒരു സ്ഥാപനമായി മാത്രം നിൽക്കാതെ തലമുറകളുടെ ഓർമ്മകളുടെ ഭാഗമായി മാറുന്നത്.

മലയാളികളുടെ മനസ്സിൽ അത്തരമൊരു സ്ഥാനമാണ് ഒരു നൂറ്റാണ്ടിലേറെയായി പുളിമൂട്ടിൽ സിൽക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 1961ൽ ഉദയംപേരൂരിൽ നിന്ന് തൊടുപുഴയിലേക്ക് കുടിയേറിയ ചാക്കോ ഔസേഫ് കണ്ട സ്വപ്‌നത്തിന് ഇന്ന് 102 വർഷങ്ങളുടെ നിറമാണ്.

1924ൽ ആരംഭിച്ച ഒരു ചെറിയ ജൗളിക്കടയിൽ വിതച്ച വിശ്വാസത്തിന്റെ വിത്ത് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാഖകൾ വിരിച്ച പുളിമൂട്ടിൽ സിൽക്‌സ് എന്ന മഹാവൃക്ഷമായി വളർന്നിരിക്കുന്നു.

vachakam
vachakam
vachakam

കാലം മാറി... മൂല്യങ്ങൾ മാറിയില്ല

ഫാഷൻ മാറി, ജീവിതശൈലി മാറി, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ മാറി, എന്നാൽ ഗുണനിലവാരത്തിലും ആത്മാർത്ഥമായ സേവനത്തിലും ഉപഭോക്താവുമായുള്ള ബന്ധത്തിലും പുളിമൂട്ടിൽ സിൽക്‌സ് ഇന്നും അതേ മൂല്യങ്ങളാണ് പിന്തുടരുന്നത്.

അതാണ് ഈ സ്ഥാപനത്തിന്റെ യഥാർത്ഥ പാരമ്പര്യവും ഏറ്റവും വലിയ ശക്തിയും.

vachakam
vachakam
vachakam

പാരമ്പര്യവും പുതുമയും കൈകോർക്കുമ്പോൾ

ഇന്ന് തൊടുപുഴ, കോട്ടയം, കൊല്ലം, തിരുവല്ല, പാലാ, കൊച്ചി, അടൂർ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന പുളിമൂട്ടിൽ സിൽക്‌സിന്റെ എല്ലാ ഷോറുമുകളും സ്ഥാപകൻ ചാക്കോ ഔസേഫിന്റെ ചെറുമക്കളുടെ നേതൃത്വത്തിലാണ് മുന്നേറുന്നത്.

അതേപടി കാത്തുസൂക്ഷിച്ചുകൊണ്ട്, പുതിയ തലമുറയുടെ ദീർഘദർശനവും ആധുനിക വ്യാപാരരീതികളും സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത് ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലേക്ക് അവർ നയിക്കുകയാണ്.

vachakam
vachakam
vachakam

വിശ്വാസത്തിന്റെ തിരിച്ചുവരവ്

ഒരു കുടുംബത്തിലെ ആദ്യ വിവാഹത്തിനായി പുളിമൂട്ടിൽ സിൽക്‌സിൽ എത്തിയവർ പിന്നീട് മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ ആദ്യ ഓണത്തിനുമുള്ള വസ്ത്രങ്ങൾ വാങ്ങാനും വീണ്ടും അതേ സ്ഥാപനത്തിലേക്ക് എത്തുന്നു.

ഈ തിരിച്ചുവരവിന് കാരണം വലിയ പരസ്യങ്ങളോ ഓഫറുകളോ അല്ല. തലമുറകളിലൂടെ കൈമാറപ്പെട്ട വിശ്വാസമാണ്.

ഒരു സ്ഥാപനമല്ല ... ഒരു കുടുംബം

102 വർഷങ്ങളുടെ ഈ യാത്രയിൽ 2000-ത്തിലധികം ജീവനക്കാർ പുളിമൂട്ടിൽ സിൽക്‌സ് കുടുംബത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇ

ന്ന് പുളിമൂട്ടിൽ സിൽക്‌സ് ഒരു വ്യാപാരസ്ഥാപനം മാത്രമല്ല, ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിനും സ്വപ്‌നങ്ങൾക്കും കരുത്തേകുന്ന ഒരു പ്രസ്ഥാനമാണ്.

ഓരോ ആഘോഷത്തിനും അനുയോജ്യമായത്

വിവാഹ പട്ടുകൾ മുതൽ ആഘോഷ വസ്ത്രങ്ങൾ വരെ... കേരളീയ പാരമ്പര്യം മുതൽ ആഗോള ഫാഷൻ ട്രെൻഡുകൾ വരെ... കുടുംബത്തിലെ ഓരോ അംഗത്തിനും അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പുകൾ ഒരേ കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുളിമൂട്ടിൽ സിൽക്‌സ് മുന്നേറുന്നത്.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഓരോ ഉപഭോക്താവിനും സന്തോഷകരമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് എന്നും സ്ഥാപനത്തിന്റെ പ്രതിബദ്ധത.

'ഒരു സ്ഥാപനത്തിനെ വിജയത്തിലേക്കക്ക് നയിക്കുന്നത് പുതിയ ഷോറൂമുകളുടെ എണ്ണം അല്ല... അത് വീണ്ടും വീണ്ടും തിരിച്ചെത്തുന്ന ഉപഭോക്താക്കളാണ്... ആ തിരിച്ചുവരവാണ് പുളിമൂട്ടിൽ സിൽക്‌സിന്റെ ഏറ്റവും വലിയ അംഗീകാരം'

പരേതരായ ഷെ. ഔസേപ്പ് ചാക്കോ പുളിമൂട്ടിൽ & ഔസേഫ് ജോൺ പുളിമൂട്ടിൽ (ഞങ്ങളുടെ മാർഗ്ഗദർശകർ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam