സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ?  നിക്ഷേപകന്റെ ആത്മഹത്യയിൽ അധിക്ഷേപ പരാമർശവുമായി എംഎം മണി

DECEMBER 30, 2024, 9:56 PM

 ഇടുക്കി:  കട്ടപ്പനയിലെ നിക്ഷേപകൻറെ ആത്മഹത്യയിൽ അധിക്ഷേപ പരാമർശവുമായി  സിപിഎം നേതാവ് എംഎം മണി.  കട്ടപ്പനയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമർശം. 

 സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം എന്നും സാബുവിൻറെ മരണത്തിൽ വിആർ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ലെന്നും എംഎം മണി പറഞ്ഞു. 

 ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിൻറെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു. വഴിയെ പോകുന്ന വയ്യാവേലി ഞങ്ങളുടെ ചുമലിൽ കെട്ടിവെച്ച് അതിൻറെ പാപഭാരം തലയിലാക്കാൻ ആരെങ്കിലും നോക്കിയാൽ അത് നടക്കില്ല.

vachakam
vachakam
vachakam

 സാബുവിൻറെ മരണത്തിൽ വളരെ ദുഖമുണ്ടെന്ന് എംഎം മണി പറഞ്ഞു. എന്നാൽ, സാബുവിൻറെ മരണത്തിൽ സൊസൈറ്റിയുടെ പ്രസിഡൻറ് സജിക്കോ ഒരു പങ്കുമില്ല. അതിനുവേണ്ടിയുള്ള ഒരു പ്രവർത്തിയും ഞങ്ങൾ ചെയ്തിട്ടില്ലെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. 

 അങ്ങനെയാന്നും വീഴുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാർട്ടി. മാനം ഇടിഞ്ഞുവീണാലും തടയാൻ നോക്കുന്നതാണ് ഞങ്ങളുടെ മനോഭാവം. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സിച്ചിരുന്നോയെന്നും ഡോക്ടറെ കാണിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതാണ്. എന്നാൽ, ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ നിന്നാൽ ഏതു മാന്യനായാലും ഒന്നും ചെയ്യാനാകില്ലെന്നും അത്തരം വിരട്ടലൊന്നും വേണ്ടെന്നും എംഎം മണി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam