തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍ നടയാത്രക്കാരിയായ യുവതി മരിച്ചു. പള്ളിമേടയില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.
മടവൂര്‍ തോളൂരില്‍ വച്ച് ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോഡിന്റെ വലതുവശത്തുകൂടിയാണ് ഇവര്‍ പോയിരുന്നത്. അതിനിടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ സബീന മരിച്ചു.
റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നു. വാഹനം അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്