പൂവച്ചൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ അസ്ലമിന്‍റെ നില ഗുരുതരം

JANUARY 4, 2025, 8:15 PM

തിരുവനന്തപുരം : പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിന്‍റെ നില ഗുരുതരം. അസ്ലം അത്യഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. 

കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ അസ്ലമിനെ  സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. 

ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം.

vachakam
vachakam
vachakam

ഒരു മാസം മുമ്പ് നടന്ന ആക്രമണത്തിൽ സ്കൂളിലെ  പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്‍റിനുമടക്കം പരുക്കേറ്റിരുന്നു.

സംഘര്‍ഷം തടയാനെത്തിയ  പ്രിൻസിപ്പലിനെ വിദ്യാര്‍ഥികള്‍ കസേര എടുത്ത്  അടിക്കുകയായിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam