ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു: യുവാവും യുവതിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

JANUARY 6, 2025, 8:06 PM

കൊച്ചി:  ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു.  തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. വാഹനം പൂർണമായി കത്തിനശിച്ചു.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 

ഓടിക്കൊണ്ടിരിക്കെ ബൈക്കിന് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് ബൈക്ക് നിർത്തി ഉടനെ ഇറങ്ങുകയായിരുന്നു എന്ന് യാത്രക്കാർ പറ‌ഞ്ഞു. 

vachakam
vachakam
vachakam

എറണാകുളം മരട് കുണ്ടന്നൂർ മേൽപ്പാലത്തിൽ വെച്ചായിരുന്നു സംഭവം. ചേർത്തല സ്വദേശി അനന്ദുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. 

മിനിറ്റുകൾക്കകം തീ പടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. കടവന്ത്രയിൽ നിന്നെത്തിയ അഗ്നിശമനസേന തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam