കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കൻ നേപ്പാളായിരുന്നു പ്രഭവകേന്ദ്രം.
ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പ്രകമ്പനമുണ്ടായി.
ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെൻറുകൾക്കും പുറത്തിറങ്ങി. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്