കൊച്ചി: കൊല്ലം അഞ്ചലിലെ യുവതിയുടെയും കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ പ്രതികള്‍ പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്.
രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബിൽ കുമാര്‍ മൊഴി നൽകി.
രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി പരിചയപ്പെട്ടു. വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയത്
രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചതും രാജേഷ് ആണെന്നും മൊഴിയുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു.
കൊല നടത്തിയശേഷം മുൻ സൈനികരായ പ്രതികള്‍ 18 വര്‍ഷമാണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിഞ്ഞതിന്‍റെ വിശദാംശങ്ങളും പ്രതികള്‍ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികള്‍ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവൻ പ്രതികള്‍ കറങ്ങി. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നില്ല. സൈന്യത്തിൽ നിന്നുളള ശമ്പളം മിച്ചം പിടിച്ച തുകകൊണ്ടായിരുന്നു യാത്ര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്