തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികൾ ഗൂഢാലോചനയാണെന്ന് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയ ജീനയെ തിരഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍.
ജീന സജി തോമസ് എന്ന ഇ–മെയില്‍ വിലാസത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ പരാതി എത്തിയത്. ക്രൈം ബ്രാഞ്ചിന് മുന്നിലെത്തി മൊഴി നല്‍കി ജീന മടങ്ങുകയും ചെയ്തു. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ജീനയെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കും ഈ ജീനയെ പരിചയവുമില്ല.
ഇന്നലെ രാത്രി വൈകുവോളവും ഇന്ന് പകലുമെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആളെ തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ജീന സംഘടനയുടെ ഭാഗമല്ലെന്ന് പ്രസ്താവനയിലൂടെ വിശദീകരിക്കാനുള്ള തയാറെടുപ്പിലാണ് നേതൃത്വം.
എന്നാല്‍ ജീന നല്‍കിയ മൊഴിയില്‍ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് ഉയര്‍ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
