ആലപ്പുഴ: സ്ഥാനാർഥി ചർച്ചകൾക്കിടെ യുവാക്കളെ അവഗണിക്കുന്നതിൽ യൂത്ത് കോൺഗ്രസിനെതിരെ പോസ്റ്റർ പ്രതിഷേധം. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുൻവശത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
‘ജില്ലയിൽ യൂത്ത് കോൺഗ്രസിന് അവഗണന. സീറ്റുകളിലെല്ലാം കൂട്ടുകച്ചവടം നടക്കുന്നു’ എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിന്റെ പേരിലാണിത്. പോസ്റ്റർ മാധ്യമ വാർത്തയായപ്പോൾ കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം കീറിക്കളഞ്ഞു.
നിയോജകമണ്ഡലംതലത്തിൽ നടക്കുന്ന കോർ കമ്മിറ്റിയിൽപ്പോലും യൂത്ത് കോൺഗ്രസ് പ്രതിനിധികളില്ലെന്നാണ് അവരുടെ പരാതി.
ജില്ലാ കൗൺസിലും ജില്ലാ പഞ്ചായത്തും വന്ന കാലംമുതൽ എൽഡിഎഫ് കുത്തകയാക്കിയ വാർഡുകളിൽപ്പോലും യൂത്ത് കോൺഗ്രസുകാർക്ക് അവസരം നൽകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
