തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരുടെ നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. വി.എസ്. ശിവകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരണം കൊലപാതകമാണെന്നും കൊലക്കുറ്റത്തിന് നടപടി എടുക്കണമെന്നും വി.എസ്. ശിവകുമാർ പറഞ്ഞു.
വേണുവിന്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. മസ്തിഷ്കജ്വരം ബാധിച്ച് 45 പേർ മരിച്ചു. ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. ആ സമയത്താണ് പ്രവർത്തകർക്കുനേരെ ജലാപീരങ്കിയിലൂടെ ചെളിവെള്ളം അടിക്കുന്നത്- വി.എസ്. ശിവകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
