തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.
ജയ്സൺ മുകുളേലിന്റെ ഓഫീസിലും വീട്ടിലും വീണ്ടും പരിശോധന നടത്തും. സിആർ കാർഡ് ആപ്പ് ഉപയോഗിച്ചവരെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചു.
ജയ്സൺ ആപ്പ് വ്യാപകമായി പങ്കുവെച്ചന്നും പൊലീസ് കണ്ടെത്തി. സിആർ കാർഡ് ഉപയോഗിച്ചവരെ ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്