കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബെംഗളൂരുവില്‍ നിന്നും വന്‍തോതില്‍ എം ഡി എം എ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് പ്രതി.
പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരും.
പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്.
എക്‌സൈസ് കരുനാഗപ്പള്ളി തൊടിയത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയാണ് പ്രതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് മുന്‍പും പ്രതി എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
