സോഷ്യൽ മീഡിയ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപ്പന നടത്തിയ സംഭവം; യുവാവ് അറസ്റ്റിൽ

APRIL 29, 2026, 5:47 AM

മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് നടപടി.

നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ ഇതിനുമുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി, മോർഫ് ചെയ്ത് പണം വാങ്ങി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിൽപ്പന നടത്തിയെന്നാണ് കേസ്.

മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ഏകദേശം മൂന്ന് വർഷമായി ഈ പ്രവർത്തനം നടത്തിയതായി പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തി. 11 ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് വിവിധ അക്കൗണ്ടുകൾ സൃഷ്ടിച്ചത്.

vachakam
vachakam
vachakam

ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അശ്ലീല കണ്ടന്റുകൾ ചേർത്ത് പ്രചരിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി പരാതിക്കാർ പറയുന്നു. കൂടാതെ, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വഴിയും യുവതികൾക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam