പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പക: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20കാരൻ അറസ്റ്റിൽ

MARCH 6, 2026, 7:32 PM

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20-കാരന്‍ പിടിയില്‍. വര്‍ക്കലയിലാണ് ഒരു നാടിനെ തന്നെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. 

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. 

അജ്മല്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി കെട്ടിടത്തിനുള്ളില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

vachakam
vachakam
vachakam

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam