തിരുവനന്തപുരം: മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റി യുവാവ്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.
ആശുപത്രിയിലെത്തിച്ച യുവാവിന്റെ വയറ്റില്‍ നിന്ന് വയര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യൂറോളജി വിഭാഗത്തില്‍ വയര്‍ തുറന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ വയര്‍ മൂത്ര സഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ യുവാവ് ഇത് ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
