കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (32) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം.കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്.കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്.
പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്